മന്മദ് പടിയിൽ മീൻ വേസ്റ്റ് ഇടുന്നത് പതിവാക്കി മീൻ വണ്ടിക്കാർ ; നാറ്റം സഹിക്കാൻ കഴിയാതെ നാട്ടുകാർ
ദേശീയപാതയോട് ചേർന്ന് കിടക്കുന്ന മന്മദ് പടിയിലാണ് മീൻ ഇറക്കി തിരിച്ചുവരുന്ന വാഹനങ്ങൾ പതിവായി മീൻ വേസ്റ്റ് ഇടാൻ ഈ സ്ഥലം തിരഞ്ഞെടുക്കുന്നത്. ഒരുപാട് കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും പോകുന്ന ഒരു പ്രദേശമാണിത്. കൂടാതെ ഇവിടെ നിന്ന് ഒഴുകിപ്പോകുന്ന വെള്ളം മുഴുവൻ പീച്ചി ഡാമിൻ്റെ റിസർവോയർലേക്കാണ് എത്തുന്നത്.കഴിഞ്ഞദിവസം ഇവിടെ വന്ന വാഹനം തടയുകയും പോലീസിൽ അറിയിച്ച് പോലീസ് സ്ഥലത്തെത്തി വാഹനം പിടിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വീണ്ടും വാഹനങ്ങളെത്തി മീൻ വെസ്റ്റ് ഇടുകയാണ് ചെയ്യുന്നത്.ഇതിനെതിരെ ശക്തമായ നടപടി ആരോഗ്യവകുപ്പും പോലീസും എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കുതിരാൻ അമ്പലത്തിലേക്ക് പോകുന്ന പ്രധാന വഴികൂടിയാണിത്