പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു
മാലിന്യനിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരുന്നതിനും പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കുട്ടികൾക്ക് അവസരം നൽകുന്നതിനും വേണ്ടി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഹരിതസഭ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റി൦ഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, മെമ്പർമാരായ ആനി ജോയ്, ഷീല അലക്സ്, സെക്രട്ടറി ജോൺ പി.ആ൪ മറ്റ് ഉദ്യോഗസ്ഥർ ഹരിതക൪മ്മ സേനാ൦ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ സഭയിൽ പങ്കെടുത്ത് ആശയങ്ങൾ പങ്കുവച്ചു. ഹരിതകർമ്മസേനാംഗങ്ങളുമായി കുട്ടികൾക്ക് സംവദിക്കുന്നതിനുള്ള അവസരവും ഇതോടൊപ്പം കുട്ടികൾക്ക് ലഭ്യമായി.