
ലയൺസ് ക്ലബ്ബ് തൃശ്ശൂർ സിറ്റിയും, പാലക്കാട് അഹല്യ ഡയബറ്റീസ് ഹോസ്‌പിറ്റലും, അഹല്യ കണ്ണാശുപത്രിയും, ചേലക്കോട്ടുകര ശ്രീ മഹേശ്വര ക്ഷേത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 2024 ഡിസംബർ 1 ന് ചേലക്കൊട്ടുകര ശ്രീ മഹേശ്വര ക്ഷേത്ര സന്നിധിയിൽ. ഔപചാരികമായ ഉദ്ഘാടനം കേരള റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ നിർവഹിക്കും. Ln. ക്ലബ്ബ് മേധാവികൾ, കോർപ്പറേഷൻ കൗൺസിൽ അംഗങ്ങൾ, ശ്രീ മഹേശ്വര ക്ഷേത്രം ഭാരവാഹികൾ, അഹല്യ ഹോസ്പിറ്റൽ മേധാവികൾ എന്നിവർ പങ്കുചേരുന്നതാണ്. പരിശോധനയിലൂടെ തിമിര ശസ്ത്രക്രിയ ആവശ്യം വരുന്നവർക്ക് ക്യാമ്പിൽ നിന്നും സൗജന്യമായി ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നു. അന്നേദിവസം രാവിലെ 8:30 ന് രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും ടോക്കൺ നൽകുന്നതാണ്.30 വയസ്സിന് മുകളിലുള്ള കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീ പുരുഷന്മാരിൽ എന്നുവേണ്ട കുട്ടികളിൽ പോലും ബ്ലഡ് ഷുഗർ കണ്ടുവരുന്നു. ഇവ പരിശോധിച്ച ഉറപ്പുവരുത്തേണ്ടത് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. ക്യാമ്പിൽ തികച്ചും സൗജന്യമായി പ്രമേഹം, ബ്ലഡ് പ്രഷർ, അസ്ഥി രോഗങ്ങൾ, ജനറൽ മെഡിസിൻ ജനറൽ ശസ്ത്രക്രിയ, ഡയബറ്റിക് കൗൺസിലിംഗ്, നേത്ര പരിശോധന എന്നിവ ഈ ക്യാമ്പിലെ പ്രത്യേകതകളാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
