March 14, 2026

സിപിഐഎം പാണഞ്ചേരി ലോക്കൽ സമ്മേളനം പൂർത്തിയായി

Share this News

സിപിഐഎം പാണഞ്ചേരി ലോക്കൽ സമ്മേളം പൂർത്തിയായി. നവംബർ 26 ന് സീതാറാം യെച്ചൂരി നഗറിൽ ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഉദ്ഘാടനം ചെയ്തു. പി.എസ് വിനയൻ, ശരത് പ്രസാദ്, എം.എം അവറാച്ചൻ, ഫ്രാൻസിസ് താടിക്കാരൻ, സി.പി വില്യംസ് എന്നിവർ പ്രതിനിധി സമ്മേളനത്തിൽ സംസാരിച്ചു. മനു പുതിയാമഠത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തു. മാത്യു നൈനാൻ, കെ.വി ചന്ദ്രൻ, പി.വി സുദേവൻ, ഷീല അലക്‌സ്, പി.ജെ അജി, ഷാബു നീലിപ്പാറ, ബിജു വർഗീസ്, ആനി ജോയ്, പി.ടി പ്രസീത്, എ.കൃഷ്ണൻകുട്ടി, ശിവപ്രസാദ്, കെ.കെ ഷൂജൻ, ഇ.ടി ജലജൻ, സി.എസ് വിൽസൻ  എന്നിവരാണ് ലോക്കൽ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

നവംബർ 27ന് പട്ടിക്കാട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പൊതുസമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.എസ് ഡേവിസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി മനു പുതിയാമഠം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ, മാത്യു നൈനാൻ, കെ.വി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും ഉണ്ടായിരുന്നു. നിലവിൽ ഡി.വൈ.എഫ്.ഐ മണ്ണുത്തി ബ്ലോക്ക് സെക്രട്ടറിയാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq

error: Content is protected !!