
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും ഒപ്പ് ശേഖരണവും നടത്തി
ബദൽ സംവിധാനം ഒരുക്കാതെ ദേശീയ പാത 544, ആറുവരി പാതയിലെ ഡിവൈഡറുകൾ അടച്ചു കെട്ടുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ണുത്തി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാലയും ഒപ്പ് ശേഖരണവും നടത്തി മുല്ലക്കര ഡോൺ ബോസ്കോ സ്കൂൾ പരിസരത്ത് വെച്ച് എം.പി.വിൻസന്റ് എക്സ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . മണ്ഡലം പ്രസിഡന്റ് എം.യു.മുത്തു അധ്യക്ഷത വഹിച്ചു ആറുവരിപ്പാത നിർമ്മാണത്തിന്റെ സർവ്വേ നടക്കുന്ന സമയത്ത് തന്നെ മുളയം റോഡിൽ അടിപ്പാതയും ഡോൺ ബോസ്കോ സ്കൂളിന്റെ മുമ്പിൽ സ്കൈവാക്കും നിർമ്മിക്കണമെ നുള്ള ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്, ആവശ്യങ്ങൾ നടപ്പിലാക്കുന്നത് വരെ പൊതുജനങ്ങളെ മുന്നിൽ നിർത്തി സമരം ശക്തമാക്കുമെന്ന് എം.പി. വിൻസന്റ് പറഞ്ഞു
രക്തവും കണ്ണീരും കണ്ടാൽ മാത്രമേ തീരുമാന മെടുക്കൂ എന്ന ദേശീയപാത അധികൃതരുടെ യും കേന്ദ്രസർക്കാരിന്റെയും നയങ്ങൾ തിരുത്തണം എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു പ്രതിഷേധ സമരത്തിന് ഫാദർ ബാബു മാണിശേരി, ഫാദർ കെ. ഡി. ജോസഫ്,ഫാദർ ജിതിൻ ചക്കിമംഗലത്ത്, ടിറ്റോ തോമാസ്സ്, ബേബി പാലോലിക്കൽ, സഫിയ ജമാൽ, ആനി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
