
പിക്കപ്പിന് പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
വഴുക്കുംപാറയിൽ വെച്ച് പട്ടിക്കാട് നിന്നും കുതിരാൻ തുരങ്കത്തിന്റെ ദിശയിലേക്ക് പോകുന്ന പിക്കപ്പിന്റെ പുറകിൽ അതേ ദിശയിൽ തന്നെ സഞ്ചരിച്ച ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. അപകടത്തിൽ ബൈക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു.
KL.48.D 4624 എന്ന നമ്പറിലുള്ള ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
എളനാട് സ്വദേശി ജയൻ എന്നാണ് ബൈക്ക് യാത്രികൻ അറിയിച്ചത്. ഇന്ന് 11.15 ഓടുകൂടിയാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ സമീപത്തുള്ള ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

