January 28, 2026

പാണഞ്ചേരി പഞ്ചായത്തിലെ എൽ.പി സ്കൂളുകളിൽ പ്രഭാത ഭക്ഷണം മുടങ്ങിയതിൽ കെ. സി അഭിലാഷ് പരാതി നൽകി.

Share this News
പ്രഭാത ഭക്ഷണം മുടങ്ങിയതിൽ കെ. സി അഭിലാഷ് പരാതി നൽകി.

തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി പഞ്ചായത്തിലെ  പട്ടിക്കാട് ഗവ. എൽ.പി. സ്കൂളിലും, പീച്ചി എൽ പി സ്കൂളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രഭാത ഭക്ഷണം വിതരണം ചെയ്യുന്നില്ല. സാങ്കേതിക തടസ്സങ്ങൾ പറഞ്ഞാണ് പ്രഭാത ഭക്ഷണ പദ്ധതി അട്ടിമറിച്ചിരിക്കുന്നത്.   പഞ്ചായത്തിലെ പട്ടികജാതി- പട്ടികവർഗ്ഗ കുടുംബങ്ങളിലെ കുട്ടികളും മലയോര കർഷകരുടെ മക്കളുമാണ് ഇവിടെ പഠിക്കുന്നതിൽ ഏറെയും. വിശന്നവയറോടുകൂടി കുട്ടികളെ പഠിക്കാൻ ഇരുത്തുന്നത്  ക്രൂരവും മനുഷ്യാവകാശ ലംഘനവും ആണ്. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് സത്വര നടപടികൾ കൈക്കൊള്ളണമെന്ന് താല്പര്യപ്പെടുന്നു. എന്ന പരാതിയാണ്  വിദ്യഭ്യാസ വകുപ്പിന് പൊതു പ്രവർത്തകനായ അഭിലാഷ് KC നൽകിയത്. കൂടാതെ വിദ്യഭ്യാസ മന്ത്രിക്കും ജില്ലാ കളക്ടർക്കും ചൈൽഡ് വെൽഫയർ കമറ്റിക്കും ഈ കത്ത് മെയിൽ ചെയ്തിട്ടുണ്ട്.ഈ വിഷയം അറിഞ്ഞ ഉടൻ തന്നെ പരിഹരിക്കുന്നതിനായി പഞ്ചായത്ത് തീരുമാനം എടുത്തിട്ടുണ്ട്  . ഇന്നലെ വൈകീട്ട് തന്നെ പ്രഭാത ഭക്ഷണം കൊടുക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് മുതൽ പ്രഭാത ഭക്ഷണം ഉണ്ടായിരിക്കും എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!