
കണ്ണാറ – പയ്യനം – ആശാരിക്കാട് റോഡ് പുനർ നിർമ്മിക്കണം
ദീർഘ നാളായി ശോചനീയാവസ്ഥയിൽ കിടക്കുന്ന കണ്ണാറ പയ്യനം ആശാരികാട് റോഡ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യനം സെന്ററിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കന്മാർ ജാഥയായി വന്നാണ് റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചത്.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജു കാവിയത്ത് നേതൃത്വം നൽകി. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെസി അഭിലാഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
പാണഞ്ചേരി പഞ്ചായത്തിലെ കണ്ണാറ പയ്യനം റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. തീർത്തും മലയോര മേഖലയിലെ റോഡാണ് ഇത്. നിരവധി വാഹനങ്ങളും നിരവധി കാൽനട യാത്രക്കാരും പ്രത്യേകിച്ച് കാൽനടയായും വാഹനത്തിലുമായി നൂറിൽ പരം വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന റോഡ് കൂടിയാണ് ഇത് . ടിപ്പറുകളുടെയും മറ്റു വലിയ വാഹനങ്ങളുടെയും ഓട്ടം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. ഇപ്പോൾ പ്രത്യേകിച്ച് മഴ കാലമായതിനാൽ അമിത ഭാരം കേറ്റിവരുന്ന ലോറികൾ ചെറിയ ഗർത്തമുള്ള റോഡുകളെ വലിയ ഗർത്തമുള്ള റോഡുകൾ ആക്കി മാറ്റുന്നു . റോഡ് സൈഡിൽ ഡ്രൈനേജ് ഇല്ലാത്തതുകൊണ്ട് മലമുകളിൽ നിന്ന് കുത്തി ഒഴുകിവരുന്ന വെള്ളം റോഡിലെ കുഴികളുടെ ആയം വർദ്ധിപ്പിക്കുന്നു. വാഹനങ്ങൾക്ക് സുഖമായി യാത്ര ചെയ്യുന്നതിന് ഇതുമൂലം കഴിയുന്നില്ല. ഇങ്ങനെയുള്ള കുഴികൾ ദിവസവും നിരവധി പേരാണ് അപകടങ്ങളിൽ പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ഇതിനൊരു ശാശ്വത പരിഹാരം വേണം എന്നുള്ളത് ഇവിടെയുള്ള പ്രദേശവാസികളുടെ ആവശ്യമാണ് എന്ന് കെ സി അഭിലാഷ് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജോജോ കണ്ണാറ, ആൽബർട്ട് ബെന്നി, കുഞ്ഞുമോൻ, കുട്ടി പയ്യനം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

