
താമര വെള്ളച്ചാൽ – മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണം;
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓരോ നിയോജകമണ്ഡലങ്ങളിലും നടത്തുന്ന മോട്ടോർ വാഹന വകുപ്പിന്റെ ജനകീയ സദസ്സിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമര വെള്ളച്ചാലിൽ നിന്നും മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ നിവേദനം നൽകി.പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ താമര വെള്ളച്ചാൽ അമ്പലപരിസരത്ത് നിന്നും സർവീസ് ആരംഭിച്ച് പുത്തൂർ ഗ്രാമപഞ്ചായത്തിലെ വെള്ളക്കാരിത്തടം വഴി പീച്ചിഡാം , പട്ടിക്കാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് , മുടിക്കോട്, ചാത്തംകുളം വഴി മാടക്കത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെ മിൽമ , പോലീസ് അക്കാദമി, പള്ളിമൂല (വിമല കോളേജ് , എഞ്ചിനിയറിംഗ് കോളേജ് ) വിയ്യൂർ വഴി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് രാവിലെ 7 മണി , 11.30, 4.30 PM എന്നിങ്ങനെ 3 ട്രിപ്പ് കെഎസ്ആർടിസി ബസ്സ് സർവീസ് നടത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഗതാഗതമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ നിയോജക മണ്ഡലങ്ങളിലും ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവുമായ ബസ്സ് റൂട്ട് നിർദ്ദേശിക്കുന്നതിനായി നടത്തുന്ന ജനകീയ സദസ്സ് എന്ന പരിപാടിയുടെ ഭാഗമായാണ് ഷൈജു കുരിയൻ നിവേദനം നൽകിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

