
തെക്കുംപാടം കോരംകുളം ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ആഘോഷിച്ചു. കല്ലിടുക്ക് വനദുർഗ്ഗാ ക്ഷേത്രത്തിൽ നിന്ന് വൈകീട്ട് 7.30 ന് ആരംഭിച്ച എഴുന്നള്ളിപ്പ് രാത്രി 11 മണിക്ക് ക്ഷേത്രത്തിൽ പ്രവേശിച്ചു പുലർച്ചെയ്യുള്ള പാൽ കിണ്ടി എഴുന്നള്ളിപ്പ് 3.30 ന് ആരംഭിച്ച് 4.30 ന് ക്ഷേത്രത്തിൽ പ്രവേശിച്ചു. തുടർന്ന് കനലാട്ടവും വെട്ടും തടയും കൽപനക്കും ശേഷം 5.30 ന് സമാപിച്ചു. വിളക്കിലും പ്രസാദ ഊട്ടിലും ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു. തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം കമ്മറ്റി ഭാരവാഹികൾ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
