
K.P.C.C വിചാർ വിഭാഗ് ഇന്ദിരാഗാന്ധി അനുസ്മരണവും, സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
മാടക്കത്തറ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ബോസ്കോ നഗറിൽ,
K.P.C.C വിചാർ വിഭാഗ് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം വൻ പൊതുജന പങ്കാളിത്തത്തോടെ ജനശ്രദ്ധ നേടി.
ബ്ലോക്ക് ചെയർമാൻ Dr. മനോജ് പുഷ്‌കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, ജില്ലാ ചെയർമാൻ Dr. ജെയിംസ് ചിറ്റിലപ്പിള്ളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഇന്നത്തെ വർത്തമാന കാലഘട്ടത്തിൽ, ഇന്ദിരാ ഗാന്ധിയുടെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ സുരേഷ് കരുൺ മുഖ്യ പ്രഭാഷണം നടത്തി.
കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മിനി വിനോദ്, ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡൻ്റ് രാജൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷോണി, മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ് K.V. യോഹന്നാൻ എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തിയ യോഗത്തിന്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് K.S. സുധീർ നന്ദിയും, മുൻ KAU ജനറൽ കൌൺസിൽ മെമ്പർ മോഹനൻ മങ്കുഴി സ്വാഗതവും പറഞ്ഞു.
തുടർന്ന് അശ്വിനി ഹോസ്പിറ്റലിന്റെയും, Dr. റാണി മേനോൻ മാക്സി വിഷൻ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ N.U. ശ്രീനിവാസൻ, ആന്റണി അറക്കൽ, വർഗീസ് കോതകുളം, മഹിളാ കോൺഗ്രസ് ബ്ലോക്ക് ട്രഷറർ ത്രേസ്യ ദേവസി, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ലളിത, മാലതി, സി.യു.സി പ്രസിഡൻ്റ്മാരായ ജോബ് കാക്കശ്ശേരി, മൊയ്‌ദീൻ, മുൻ പഞ്ചായത്തു മെമ്പർ ഗോപൻ, അപ്പു മാടക്കത്തറ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

