
വഴുക്കുംപ്പാറയിലെ പഞ്ചായത്ത് കുളം അടിയന്തിരമായി വൃത്തിയാക്കണം ; കേരള കോൺഗ്രസ്സ് (എം) ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി
വഴുക്കുംപ്പാറ ഗ്രീൻ വാലി റോഡിന് സമീപം 45-ഓളം വീടുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പഞ്ചായത്ത് കുളം രണ്ടു വർഷമായി വൃത്തിയാക്കാതെ കുളമാണോ പാടമാണോ എന്ന് തിരിച്ചറിയാത്തവിധം മലിനമായി കിടക്കുകയാണ്. ജനങ്ങൾ കുടി വെള്ളത്തിന് ആശയിക്കുന്ന ഈ കുളം എത്രയും വേഗം വൃത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ്സ് (എം) ഒല്ലൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം സമർപ്പിച്ചു. കുളം വൃത്തിയാക്കാൻ വേണ്ട പ്രോജക്ട തയ്യാറാക്കി വേണ്ട നടപടികൾ സ്വീകരിക്കാം എന്ന് പ്രസിഡന്റ് ഉറപ്പ് നൽകി. ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് മുതുകാട്ടിൽ
നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.ഡി റോയി, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി തോമസ് ചെമ്പകശ്ശേരി, പാണഞ്ചേരി മണ്ഡലം ജന. സെക്രട്ടറി ബൈജു വർഗീസ്, ആറാം വാർഡ് പ്രസിഡണ്ട് ബിനോജ് വി.വി എന്നിവരാണ് നിവേദനം നൽകിയത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

