January 29, 2026

സഹപാഠിക്ക്  നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും അനുമോദന സമ്മേളനവും  നടത്തി.

Share this News
സഹപാഠിക്ക്  നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും അനുമോദന സമ്മേളനവും  നടത്തി.

സഹപാഠിയായിരുന്ന ചെന്നായ്പ്പാറ പത്താഴക്കാടൻ സുഭാഷിനും കുടുംബത്തിനും സഹപാഠിയും പ്രവാസി വ്യവസായിയുമായ  മാരാക്കൽ സ്വദേശി  ബിനോയ് കയ്യാണിക്കൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനവും, അനുമോദന സമ്മേളനവും നടത്തി. വീടിന്റെ താക്കോൽ ദാനകർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനും ബിനോയ് കയ്യാണിക്കലും ചേർന്ന് നിർവഹിച്ചു.
ഒരുമ 92 – 93 എസ്എസ്എൽസി ബാച്ച് പീച്ചിയുടെ സുഹൃത്തുക്കളാണ് തങ്ങളുടെ ബാച്ചുകാരനായ സുഭാഷിന്റെ വീടിന്റെ ദുരവസ്ഥ മനസ്സിലാക്കി സഹപാഠിയായിരുന്ന മാരാക്കൽ സ്വദേശിയും പ്രവാസി വ്യവസായിയുമായ ബിനോയ് കയ്യാണിക്കലിനെ വിവരം അറിയിക്കുകയും തുടർന്ന് ബിനോയ് കയ്യാണിക്കൽ വീട് നിർമ്മിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് സുഭാഷിന് ഒരു വീട് നിർമ്മിച്ച നൽകുവാൻ സാധിച്ചതെന്നും, ചുരുങ്ങിയ കാലം കൊണ്ട് നാലു വീടുകളാണ് ബിനോയ് കയ്യാണക്കലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയതെന്നും,ഇനിയും കൂടുതൽ പേർക്ക് സഹായം എത്തിക്കുവാൻ ബിനോയ് കയ്യാണിക്കലിന് കഴിയട്ടെ എന്നും അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പി പി രവീന്ദ്രൻ പറഞ്ഞു.
വെള്ളക്കാരിത്തടം വാർഡ് മെമ്പർ ഷാജി വാരപ്പെട്ടിയിൽ അധ്യക്ഷത വഹിച്ചു.പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജു കുരിയൻ, അജിത മോഹൻദാസ്, ബാബു തോമസ്, കെ.പി ചാക്കോച്ചൻ ,മാരാക്കൽ പള്ളി മുൻ വികാരി ജോർജ്ജ് മറ്റത്തിൽ,
കരിപ്പക്കുന്ന് പള്ളി  വികാരി ഫാദർ ഡേവിഡ് തങ്കച്ചൻ , വിൽസൺ പയ്യപ്പിള്ളി, ബേബി തുറപ്പുറം,ഷിബു പോൾ, കുരിയാക്കോസ് ഫിലിപ്പ്,ഷിബു പീറ്റർ, 92-93 SSLC ബാച്ച് പീച്ചി ഒരുമ സഹപാഠികൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!