
കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കല്ലിടുക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നിവേദനം നൽകി
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖേന നിർമ്മിക്കുന്ന പട്ടിക്കാട് കല്ലിടുക്ക് താണിപ്പാടം നിർമ്മാണം ആരംഭിച്ച റോഡിൻ്റെ കല്ലിടുക്ക് സെന്ററിൽനിന്നും ദേശീയപാതയുടെ സർവീസ് റോഡിലൂടെ പ്രവേശിക്കാതെ കല്ലിടുക്കിൽ നിന്നും നേരെ താണിപ്പാടത്തേക്ക് പ്രവേശിക്കുന്ന വിധം മൺതിട്ട മാറ്റി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് ഇരുവശങ്ങളിലും സുരക്ഷാവേലി നിർമ്മിച്ച് ഏകദേശം 200 മീറ്റർ ദൂരം റോഡ് ടാർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും മണ്ണുത്തി വടക്കുംഞ്ചേരി ദേശീയപാത 544 കല്ലിടുക്ക് ജംഗ്ഷൻ ഉൾപ്പെടെ റോഡിന്റെ ഇരുവശത്തും അനധികൃത കയ്യേറ്റങ്ങൾ, ഷെഡുകൾ എന്നിവ അപകട സാധ്യത ഉള്ളതിനാൽ കയ്യേറ്റങ്ങൾ ഒഴിവാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കല്ലിടുക്ക് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും റവന്യൂ മന്ത്രി കെ രാജനും (NHAI) പ്രൊജക്‌ട് ഡയറക്‌ടർക്കും നിവേദനം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
