
തെക്കുംപാടം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷിച്ചു.
തെക്കുംപാടം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷിച്ചു. കരയോഗത്തിലെ മുതിർന്ന അംഗങ്ങളായ സി. ശ്രീധരനും ഉണ്ണികൃഷ്ണനും ചേർന്ന് നിലവിളക്കിൽ തിരി തെളിയിച്ചു. തുടർന്ന് ചിരാതുകളിൽ ദീപം പകർന്ന് ദീപ കാഴ്ച ഒരുക്കി തുടർന്ന് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ ദീപാവലി ആശംസ നേർന്നു. രമേഷ് ദീപാവലി യുടെ മഹാത്മ്യം വിവരിച്ചു സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി ട്രഷറർ സുനിൽകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
