
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനം INTUC ജില്ല പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് KN വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പുതിയതായി തിരഞ്ഞെടുത്ത ബ്ലോക്ക് കോൺസ് ഭാരവാഹികൾ യോഗത്തിൽ വെച്ച് ചുമതല ഏറ്റെടുത്തു. കെ പി സി സി മെമ്പർ ലീലാമ്മ ടീച്ചർ, ഡി സി സി ഭാരവാഹികളായ KC അഭിലാഷ്, TM രാജീവ്, , ജേക്കബ് പോൾ, KP ചാക്കോച്ചൻ, ജോൺസൻ മല്ലിയത്ത്, നൗഷാദ് മാസ്റ്റർ, ബാബു തോമസ്, ബിന്ദുകാട്ടുങ്ങൽ, ശകുന്തള ഉണികൃഷ്ണൻ, തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

