
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ,ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെട്ട ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ് വിലങ്ങന്നൂർ മേഖലയുടെ നേതൃത്വത്തിൽ വിലങ്ങന്നൂർ സെൻററിൽ നടത്തി. അനുസ്മരണ യോഗം മുൻ പഞ്ചായത്ത് പ്രസിഡൻ്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എം കെ ശിവരാമൻ നിലവിളക്ക് കൊളുത്തിയും , പുഷ്പാർച്ചന നടത്തിക്കൊണ്ടും നിർവഹിച്ചു.വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ബി എസ് എഡിസൺ അനുസ്മരണ സന്ദേശം നടത്തി. ശകുന്തള ഉണ്ണികൃഷ്ണൻ ,വിനോദ് തേനംപറമ്പിൽ, ഷിബു പീറ്റർ , കെഎം കുമാരൻ , ഷാജി പീറ്റർ , സജി ആൻഡ്രൂസ്, ബിനു കെ വി, ജയ്മോൻ ഫിലിപ്പ്,ജോൺ വിലങ്ങന്നൂർ,ബാബു പതിപറമ്പിൽ , കെ. സി ചാക്കോ, തങ്കച്ചൻ, ജയ്മോൻ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

