December 23, 2024

ആൽപ്പാറ സ്നേഹദീപം സീനിയർ സിറ്റിസൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ  അന്താരാഷ്ട്ര വയോജനദിനം ആഘോഷിച്ചു.

Share this News
അന്താരാഷ്ട്ര വയോജനദിനം ആഘോഷിച്ചു.

സ്നേഹദീപം സീനിയർ സിറ്റിസൺസ് ക്ലബ് ആൽപ്പാറ അന്താ രാഷ്ട്ര വയോജനദിനമായ ഒക്ടോബർ 1  ആഘോഷിച്ചു.
ഒക്ടോബർ 1-ാം തിയ്യതി രാവിലെ 9 മണിക്ക് അംഗങ്ങൾ ശാന്തിനഗറിൽ നിന്ന് അന്താരാഷ്ട്ര വയോജനദിനത്തിൻ്റെ ബാനറും മുൻപിൽ പിടിച്ചു കൊണ്ട് ആൽപ്പാറ വരെ പദയാത്ര നടത്തി. രാവിലെ 30 ന് വയോജന ദിനം സീനിയർ സിറ്റിസൺസ് ക്ലബ്ബ് കോ-ഓർഡിനേറ്റർ സോമൻ കൊളപ്പാറ ചുള്ളിവളപ്പിൽ  ശശിയുടെ ആൽപ്പാറയിലുള്ള വസതിയിൽ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്‌തു. ക്ലബ്ബ് പ്രസിഡൻ്റ് ഡോ. കെ.യശോധരൻ അദ്ധ്യക്ഷം വഹിക്കുകയും സെക്രട്ടറി സുഭാഷ് എം.കെ സ്വാഗതം ആശംസിക്കുകയും, പാണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് മെമ്പർ സുശീല രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു മുഖ്യപ്രഭാക്ഷണം നടത്തുകയും ചെയ്‌തു.
മുൻ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈപ്രസിഡൻ്റ് സി താമണി ജനാർദ്ദനൻ, സീനിയർ സിറ്റിസൺസ് ക്ലബ്ബ് വൈ.പ്രസിഡൻറ്  പ്രഭാകരൻ തൂണേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ്ബ് ട്രഷറർ ശശി പുള്ളിവളപ്പിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സുന്ദരിക്ക് പൊട്ടുതൊടുക, കസേരകളി, ഗാനാലാപനം തുടങ്ങിയ പരിപാടികൾ നടത്തുകയും വിജയികൾക്ക് ക്ലബ്ബിലെ ഏറ്റവും മുതിർന്ന അംഗമായ വാസു ചുള്ളിവളപ്പിൽ സമ്മാനദാനം നിർവഹിക്കുകയും ചെയ്‌തു. ഏകദേശം ഒരുമണിയോടുകൂടി എല്ലാവർക്കും വിഭവസമ്യദ്ധമായ സദ്യ നൽകി വയോജനദിനം മംഗളമായി പര്യവസാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!