ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തൃശ്ശൂർ കോർപ്പറേഷൻ കൊക്കാല സർക്കിളിലെ മികച്ച വർക്കർക്കുള്ള അവാർഡിന് സുഗേഷ്( സേതു താണിക്കുടം ) അർഹനായി. കൊക്കാല സർക്കിളിൽ നടന്ന ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ അവാർഡ് സമ്മാനിച്ചു, JHIമാരായ നവാസ്, സാന്ദ്ര എന്നിവർ അഭിനന്ദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. സർക്കിളിലെ മുഴുവൻ തൊഴിലാളികളും അനുമോദന ചടങ്ങിൽ പങ്കെടുത്തിരുന്നു . മാടക്കര ഗ്രാമപഞ്ചായത്ത് താണിക്കുളം വാർഡിലെ മുൻ പഞ്ചായത്ത് മെമ്പർ ആയിരുന്നു സുഗേഷ്
കോർപ്പറേഷനെ ജോലിക്ക് കയറി രണ്ടു വർഷത്തിനുള്ളിൽ തന്നെ കിട്ടിയ ഈ അവാർഡ് മനസ്സിന് ഒരുപാട് സന്തോഷം നൽകിയെന്ന് സേതു താണിക്കുടം പറഞ്ഞു