December 23, 2024

കൂട്ടാല 41-ാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു

Share this News

ലോകാരാധ്യനായ  രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാം ജന്മദിനവും, ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായതിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിവസായ ഒക്ടോബർ 2-ാംതീയതി രാവിലെ 8 മണിക്ക് കൂട്ടാല 41 മത് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കണ്ടം സമൃദ്ധി മണ്ഡപത്തിൽ ഗാന്ധി സ്മൃതി സംഗമവും, പുഷ്പാർച്ചനയും, ദേശരക്ഷാ പ്രതിജ്ഞയും സംഘടിപ്പിച്ചു . ബൂത്ത് പ്രസിഡന്റ് സി എസ് ശ്രീജു അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ  കെ സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, ജോസ് മൈ നാട്ടിൽ, വിബിൻ വടക്കൻ,കെ കെ തങ്കപ്പൻ, ഒ വി സരസു, ശ്രീരാഗ് കൂട്ടാല, ശ്രീജിത്ത് ശിവരാമൻ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!