January 30, 2026

ദേശീയപാതയിൽ 13 അടിപ്പാതകൾകൂടി

Share this News
ദേശീയപാതയിൽ 13 അടിപ്പാതകൾകൂടി

ദേശീയപാത 544-ൽ വാളയാർ മുതൽ ഇടപ്പള്ളിവരെ 13 അടിപ്പാതകൾ കൂടി വരും. പണി നടന്നു കൊണ്ടിരിക്കുന്ന 11 എണ്ണത്തിനു പുറമേയാണിത്. പദ്ധതിക്ക് ദേശീയപാതാ അതോറിറ്റി എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അനുമതിയായി. അടങ്കൽ തയ്യാറാക്കി അനുമതിലഭിക്കുന്ന മുറയ്ക്ക് കരാർനടപടികളിലേക്ക് കടക്കും.
ഇതിൽ 11 ഇടങ്ങൾ ടൈമർ സിഗ്നൽ ഉള്ളവയാണ്. ഇവിടെ സിഗ്‌നലുകൾ ഒഴി  വാക്കി ദേശീയപാതായാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. പതി  വായി അപകടങ്ങളുണ്ടാകുന്ന തിനെത്തുടർന്ന് ദേശീയപാതാ അതോറിറ്റി ബ്ലാക്ക് സ്പോട്ടുകളായി രേഖപ്പെടുത്തിയതാണ് 13 ഇടങ്ങളും. ഇവിടങ്ങളിൽ ദേശീയപാത ആറുവരിയാക്കും. വാളയാർ-വടക്കഞ്ചേരി പാതയിൽ ഒൻപതും മണ്ണുത്തി-ഇടപ്പള്ളി പാതയിൽ നാലും അടിപ്പാതകളാണ് വരുക.

അടിപ്പാതകൾ വരുന്നതിവിടെ

വൈസ്പ‌ാർക്ക്, പുതുശ്ശേരി ഗ്രാമപ്പഞ്ചായത്ത് ജങ്ഷൻ, കഞ്ചിക്കോട്, കുരുടിക്കാട്, പുതുശ്ശേരി, ചന്ദ്രനഗർ, കണ്ണനൂർ, ചിതലിപ്പാലം, ഇരട്ടക്കുളം, നടത്തറ, മരത്താക്കര, പുതുക്കാട്, പോട്ട.

നിലവിൽ പണിനടക്കുന്ന സ്ഥലങ്ങൾ

കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ, വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട്, ആമ്പല്ലൂർ, ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!