
കൂട്ടാല കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ
അകാലത്തിൽ പൊലിഞ്ഞ ബാഡ്മിന്റൺ താരമായ ജോജി കൊട്ടേക്കാടൻ, ടെൻണ്ടുൽക്കർ എന്നിവരുടെ സ്മരണകൾ ഉണർത്തി അനുസ്മരണ സമ്മേളനവും, ഓൾ കേരള ഓപ്പൺ കാറ്റഗറി ബാഡ്മിൻറൺ ടൂർണമെന്റും സംഘടിപ്പിച്ചു.
ബാഡ്മിന്റൺ അക്കാദമി രക്ഷാധികാരി കെ എസ് മണിവർണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങുകളുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ നിർവഹിച്ചു. അക്കാദമി പ്രസിഡന്റ് കെ സി അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി.
വാർഡ് മെമ്പർ സി എസ് ശ്രീജു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടിയിൽ, അനിൽ സാർക്ക്, ടി എം വര്ഗീസ്, സിബി സെബാസ്റ്റ്യൻ, നിതിഷ് രാജു, സുബി വര്ഗീസ്, സഞ്ജു തോമസ്, ശ്രീരാഗ് മാധവൻ, കാർത്തിക് മാളക്കാരൻ, രഞ്ജു വർഗീസ്, എബിൻസ് വി എ, സുനൂപ്,അമൽ വലക്കാവ്, ജെയ്സൺ പിറവം എന്നിവർ നേതൃത്വം നൽകി.
ഓപ്പൺ കാറ്റഗറി ടൂർണമെന്റിൽ വിന്നേഴ്സ് ടീം അംഗങ്ങളായ അതുൽ & ജെയ്സൺ വൈക്കം എന്നിവർക്ക് പതിനായിരം രൂപ ക്യാഷ് പ്രൈസും ട്രോഫിയും, റണ്ണേഴ്സ് ടീം അംഗങ്ങളായ ജിബിൻ & ദീപക് കായംകുളം എന്നിവർക്ക് 5000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

