May 5, 2025

കാട്ടാന ശല്യത്തിന് എതിരെ നടപടി വേണം; കുര്യാക്കോസ് പ്ലാപറമ്പിൽ-കേരള കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടറി

Share this News

നിരന്തരമായി കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടാന കൂട്ടങ്ങളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ ശാശ്വത പരിഹാരം കാണാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണം എന്ന് കേരള കോൺഗ്രസ്സ് (എം)  സംസ്ഥാന സെക്രട്ടറിയും ഔഷധി ഡയറക്ടർ ബോർഡ് മെമ്പറുമായ കുര്യാക്കോസ് പ്ലാ പറമ്പിൽ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്സ് (എം) പാണഞ്ചേരി മണ്ഡലം 7 വാർഡ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ്  പ്രസിഡന്റ് റോയി നെല്ലിക്കൽ അദ്ധ്യക്ഷനായിരുന്നു. മനുഷ്യനും കൃഷിക്കും വെല്ലുവിളി ഉയർത്തുന്ന കാട്ടു മൃഗങ്ങളെ നേരിടാനുള്ള അധികാരം കൃഷിക്കാരന് നൽകണം എന്ന് മുഖ്യ പ്രഭാഷണം നടത്തിയ തൃശൂർ ജില്ല സെക്രട്ടറി ബേബി നെല്ലിക്കുഴി ആവശ്യപ്പെട്ടു.ജോസ് മുതുകാട്ടിൽ, ജോസ് മുട്ടത്തുകാട്ടിൽ , രാജു പാറപ്പുറം, സി.ഡി റോയി, ബൈജു വർഗീസ്, സി.കെ തോമസ്, ബേബി എള്ളിൽ, ജെയിംസ് ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!