May 3, 2025

തൃശ്ശൂർ ജില്ലാ അത്‌ലറ്റിക് മീറ്റ്;  വി.എം. അശ്വതിക്ക് 3 സ്വർണ മെഡൽ

Share this News
3 സ്വർണവുമായി വി.എം.അശ്വതി

തൃശ്ശൂർ ജില്ലാ അത്‌ലറ്റിക് മീറ്റിൽ 2 മീറ്റ് റെക്കോർഡുകൾ അടക്കം 3 സ്വർണവുമായി വി. എം.അശ്വതി. 80 മീറ്റർ ഹഡിൽസ്, പെന്റാത്തലോൺ, മെല്ലെ റിലേ എന്നിവയിലാണ് അശ്വതി ഒന്നാം സ്‌ഥാനം നേടിയത്. കഴിഞ്ഞ ആഴ്‌ച നടന്ന സംസ്‌ഥാന ഇന്റർ ക്ലബ് മീറ്റിലും മികച്ച പ്രകടനം  കാഴ്ച വച്ചിരുന്നു. 5 വർഷമായി തൃശൂർ ആന്റോ അക്കാദമിയിലാണു പരിശീലനം. വഴുക്കുംപാറ വലിയതൊടി വീട്ടിൽ മനോജ് രശ്മി ദമ്പതികളുടെ മകളാണ് അശ്വതി.തൃശൂർ കാൽഡിയൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.സംസ്ഥാന സ്‌കൂൾ കായികമേളയിൽ വിവിധയിനങ്ങളിൽ സ്വർണ്ണമെഡലുകളടക്കം വലിയ നേട്ടങ്ങൾ അശ്വതി സ്വന്തമാക്കിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!