January 30, 2026

കല്ലിടുക്കിലെ രണ്ടര കിലോ സ്വർണ്ണ റോബറി കേസിലെ മുഖ്യപ്രതിയടക്കം അഞ്ചു പേർ പിടിയിൽ

Share this News
പീച്ചി ഹൈവേയിലെ കല്ലിടുക്ക് എന്ന സ്ഥലത്തെ രണ്ടര കിലോ സ്വർണ്ണ റോബറി കേസിലെ മുഖ്യപ്രതിയടക്കം അഞ്ചു പേർ പിടിയിൽ

പീച്ചി കല്ലിടുക്ക് എന്ന സ്ഥലത്തുവച്ച് ഈ കഴിഞ്ഞ 25-ാം  തീയതി കൊയമ്പത്തൂരിൽ നിന്നു പണികഴിപ്പിച്ച ഏകദേശം രണ്ടര കിലോ സ്വർണ്ണവുമായി വാഹനത്തിൽ മടങ്ങിവന്നിരുന്ന രണ്ടുപേരെ കല്ലിടുക്കിൽ വച്ച് മൂന്നു വാഹനങ്ങളിൽ വന്ന് തടഞ്ഞുനിറുത്തി ആയുധങ്ങൾ ഉപയോഗിച്ച് പരാതിക്കാരൻെറ വാഹനത്തിൻെറ ഗ്ളാസ് തല്ലിപൊളിച്ച് കത്തികാണിച്ച് ഭീഷണിപെടുത്തി വാഹനത്തിൽ ബലമായി കയറ്റികൊണ്ടുപോയി സ്വർണ്ണം തട്ടിയെടടുത്ത കേസിലെ പ്രതികളായ 1.റോഷൻ വർഗ്ഗീസ് 29 വയസ്സ്,
പത്തനംതിട്ട 2) ഷിജോ വർഗ്ഗീസ് 23 വയസ്സ്,
പത്തനംതിട്ട
3) സിദ്ധിക്ക് 26 വയസ്സ്,  തൃശ്ശൂർ 4) നിശാന്ത് 24 വയസ്സ്, തൃശ്ശൂർ 5) നിഖിൽ നാഥ് 36 വയസ്സ്,  തൃശ്ശൂർ എന്നിവരെയാണ് മണ്ണുത്തി പീച്ചി വിയ്യൂർ ഒല്ലൂർ പോലീസ് അന്വേഷണ സംഘം സാഗോക്ക് സ്ക്വാഡിൻെറ സഹായത്തോടെ പിടികൂടിയത്.

സിദ്ദിഖ്, നിശാന്ത്, നിഖിൽ നാഥ് എന്നിവരെ 27.9 .2024 തീയതി പുലർച്ചെ 03.30 മണിയോടെ കുതിരാനിൽ നിന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം മറ്റു പ്രതികൾക്കായി തിരച്ചിൽ നടത്തിയത്തിൽ തിരുവല്ലയിൽ നിന്നാണ് ഷിജോ വർഗ്ഗീസ്, റോഷൻ വർഗ്ഗീസ് എന്നിവരെ കൂടി പിടികൂടിയത്.

പ്രതികൾ വാഹനത്തിൽ ഉപയോഗിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റ് അന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു. സ്കോഡിനും പോലീസുകാർക്കും കിട്ടിയ രഹസ്യവിവരമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്, റോബറിയുടെ പ്രധാന സൂത്രധാരൻ റോഷൻ വർഗ്ഗീസ് ആണെന്നും കർണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മറ്റു പ്രതികൾക്കുള്ള അന്വേഷണം പുരോഗമിക്കുന്നു.

ഒന്നാം പ്രതിക്ക് തിരുവല്ല ചങ്ങനാശ്ശേരി ചേർത്തല എന്നീ സ്റ്റേഷനുകളിലായി 22 കേസുകളും, രണ്ടാം പ്രതിക്ക് തിരുവല്ല കോട്ടയം ഗാന്ധിനഗർ എന്നീ പോലീസ് സ്റ്റേഷനുകളിലായി 9 കേസ്സുകളും, 3ാം പ്രതിക്ക് മതിലകം, കൊടുങ്ങല്ലൂർ മൂവ്വാറ്റുപുഴ എന്നീ സ്റ്റേഷനുകളിലായി 8 കേസ്സുകളും, 4ാം പ്രതിക്ക് കൊണ്ടോട്ടി സ്റ്റേഷനിൽ ഒരു കേസ്സും, 5ാം പ്രതിക്ക് മതിലകം കാട്ടൂർ കൊടുങ്ങല്ലൂർ എന്നീ സ്റ്റേഷനുകളിലായി 12 കേസുകളും നിലവിലുള്ളതായി അന്വേഷണത്തിൽ അറിവായിട്ടുണ്ട്.

പ്രതികൾ പുത്തൂരിൽ കൊണ്ടുപോയി ഇറക്കിയ പോട്ട സ്വദേശിയായ ആൾ ഒല്ലൂർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് തുടർന്നുള്ള വിശദമായ അന്വേഷണത്തിൽ ടോൾപ്ളാസകൾ പരിശോധിച്ചും വിവിധ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും അന്വേഷണം നടത്തി. പിന്നീട് പ്രതികൾ ഉപേക്ഷിച്ച കാർ നടത്തിറയിൽ നിന്നും കണ്ടെത്തുകയും ചെയ്തു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ െഎ പി എസ് നിർദ്ദേശം നൽകി ഒല്ലൂർ അസിസ്റ്റൻറ് കമ്മീഷണർ സുധീരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പീച്ചി ഇൻസ്പെക്ടർ അജിത്ത്, മണ്ണുത്തി സബ് ഇൻസ്പെക്ടർ ബൈജു കെ സി, വിയ്യൂർ സബ് ഇൻസ്പെ്കടർ ന്യൂമാൻ, സാഗോക്ക് അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർമാരായ റാഫി പി എം, പഴനിസ്വാമി, അജിത്കുമാർ (പീച്ചി) രജിത (പീച്ചി) സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് (സാഗോക്ക്) ദിലീപ് (പീച്ചി) മിനീഷ് (പീച്ചി) സിവിൽപോലീസ് ഓഫീസർമാരായ മഹേഷ്, (പീച്ചി) അബീഷ് ആൻറണി് (ഒല്ലൂർ) അനിൽകുമാർ (വിയ്യൂർ) നിതീഷ് (പീച്ചി) സെബാസ്റ്റ്യൻ (പീച്ചി) വിഷ്ണു (പീച്ചി) സൈബർസെൽ വിഭാഗത്തിലെ സബ് ഇൻസ്പെ്കടർ ഫീസ്റ്റോ ടി.ഡി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!