
ബൈക്ക് അപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വടക്കുംപാടം കിഴക്കൂടൻ കോരൻ മകൻ അഭിലാഷ് (39) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് നീലിപാറയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മാരകമായി പരിക്ക് പറ്റി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അഭിലാഷിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തും പരിക്കുപറ്റി ചികിത്സയിലാണ്. പട്ടിക്കാട്ടിലെ ബൈക്ക് മെക്കാനിക്കൽ ആണ് അഭിലാഷ്. ഇന്ന് പോസ്റ്റുമോട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
