
ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു
മൂവാറ്റുപുഴ–പിറവം റോഡിൽ എയ്ഞ്ചൽ വോയ്സ് ജംക്‌ഷനു സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മാർ അത്തനെഷ്യസ് എൻജിനീയറിങ് കോളേജ് വിദ്യാർഥി മരിച്ചു. തൃശൂർ പുറത്തശേരി ചെല്ലിക്കര സിദ്ധാർഥ് എന്ന വിദ്യാർഥിയാണ് മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് വെള്ളിയാഴ്ച വൈകിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.
അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആറു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിർമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
