
‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഹോളി ഫാമിലി സിജി.എച്ച്.
എസ്.എസ്. ചെമ്പുക്കാവ് സ്കൂളിൽ എൻ.എസ്.എസ് ഉം മെഡിക്കൽ കോളേജ് തൃശൂരും സംയുക്തമായി 2024 ജീവദ്യുതി രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു. റെജി ജോയ് (കോർപ്പറേഷൻ കൗൺസിലർ )ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷസ്ഥാനം വഹിച്ചു, അജിതൻ പി(എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജർ)ആശംസകൾ അർപ്പിച്ചു. മെഡിക്കൽ കോളേജ് ഡോക്ടർ നിത്യ ബി ബൈജു രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വോളണ്ടിയർ ലീഡർ ഷാനുപ്രിയ ചടങ്ങിന് നന്ദി പറഞ്ഞു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

