
പീച്ചി – മൈലാട്ടും പാറയിൽ ബൈക്ക് തല്ലി പൊളിച്ചു.
മൈലാട്ടുംപാറ കല്ലിങ്ങൽ പാപ്പച്ചൻ മകൻ നിക്സന്റെ Royal Enfield ബുള്ളറ്റ് ബൈക്ക് ആണ് ആക്രമികൾ തല്ലി തകർത്തത്. സ്ഥിരമായി 12 മണിക്ക് ശേഷം ഡ്യൂട്ടി കഴിഞ്ഞു വന്ന് വീടിനടുത്തുള്ള റോടരുകിൽ ആണ് നിക്സൺ വണ്ടി വെക്കാറുള്ളത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. തൊട്ടടുത്തുള്ള വീട്ടുകാർ ശബ്ദം കേട്ട് ലൈറ്റ് ഇട്ടപ്പോൾ. ആക്രമി സംഘം കാറിൽ കയറി രക്ഷപെടുകയായിരുന്നു. ആളാക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡി വൈ എഫ് ഐ മൈലാട്ടുപാറ മുൻ യൂണിറ്റ് സെക്രട്ടറിയാണ് നിക്സൺ
പ്രാദേശിക വാർത്തകൾക്ക് Join ചെയ്യുക👇
https://chat.whatsapp.com/IKYCbmD6jIT1AiauAD1wKF
