
വേൾഡ് ടൂറിസം ദിനാഘോഷം കളക്ടർ ശ്രീ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
വഴക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ വേൾഡ് ടൂറിസം ദിനാഘോഷം തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ അനിൽ പൊറ്റേക്കാട് ചടങ്ങിൽ ഭദ്രദീപം കൊളുത്തുകയും കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എ
സതി സ്വാഗതം ആശംസിക്കുകയും ചെയ്തു. ടൂറിസം വിദ്യാർത്ഥികൾ തൃശ്ശൂർ ജില്ലയിലെ ടൂറിസം ടെസ്റ്റിനേഷൻസ് കേന്ദ്രീകരിച്ച് ചെയ്ത പ്രോജക്ട് വകുപ്പ് മേധാവി ബബിതയും വിദ്യാർത്ഥികളും ചേർന്ന് കളക്ടർക്ക് കൈമാറി. ജില്ലയിലെ ടൂറിസം വികസനത്തിന് വിദ്യാർത്ഥികൾ വഹിക്കേണ്ട പങ്കിനെ കുറിച്ച് കളക്ടർ സംസാരിച്ചു. യൂണിവേഴ്സിറ്റി അഞ്ചാം റാങ്ക് ഹോൾഡർ ആയ അഭിഷേക് സി, ജില്ലാതലത്തിൽ വുഷു ചാമ്പ്യൻഷിപ്പിന് മൂന്നാം സ്ഥാനം നേടിയ ശ്രീദേവ് എന്നീ വിദ്യാർത്ഥികളെ കളക്ടർ അനുമോദിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. ട്രസ്റ്റ് ട്രഷറർ സുരേന്ദ്രൻ, വൈസ് ചെയർമാൻ അനിൽ പെരുമ്പറമ്പിൽ, ട്രസ്റ്റിയായ പി.കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി സരിത.സി, ബി.ബി.എ വിഭാഗം മേധാവി രാഖില, വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Join ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
