January 30, 2026

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിസ്റ്റ് , പൂർവ്വ വിദ്യാർത്ഥി എൻ ആർ ബാബുരാജിനെ വിദ്യാലയം ആദരിച്ചു

Share this News

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിസ്റ്റ് , പൂർവ്വ വിദ്യാർത്ഥി എൻ ആർ ബാബുരാജിനെ പേരാമംഗലം ശ്രീ ദുർഗാ വിലാസം വിദ്യാലയം ആദരിച്ചു
പ്രധാനാധ്യാപകൻ എം എസ് രാജു പൊന്നാടയണിച്ചു . ഫസ്റ്റ് അസിസ്റ്റൻറ് വി ബി ഹണി ഉപഹാരം സമർപ്പിച്ചു . തുടർന്ന് ലഹരി ഉപയോഗം , മൊബൈൽ ഫോണിലെ സൈബർ തട്ടിപ്പുകൾ , വാഹനാപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തിക്കൊണ്ട് വിദ്യാർത്ഥികളോട് സംവദിച്ചു , SI എൻ ആർ ബാബുരാജ് .. സോഫ്റ്റ് ബോൾ , ബെയ്സ് ബോൾ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കുട്ടികളെയും ദേശീയതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെയും അദ്ദേഹം അനുമോദിച്ചു .ചടങ്ങിൽ  സോഷ്യൽ സയൻസ് അധ്യാപകൻ കെ സി വിനയരാജ് സ്വാഗതവും സ്കൂൾ ലീഡർ ശ്രീപാർവ്വതി കെ യു നന്ദിയും പറഞ്ഞു .

പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂളിൽ നിന്ന് 1987  ൽ ആണ് അദ്ദേഹം  പത്താം ക്ലാസ് പഠനം പൂർത്തിയാക്കിത് . ഇരുപത്തിയഞ്ചു വർഷത്തോളമായി തുടർന്നു വരുന്ന  സേവന കാലഘട്ടത്തിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . ഇപ്പോൾ  സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് തൃശ്ശൂർ ഡിസ്ട്രിക്ട് യൂണിറ്റ് സബ് ഇൻസ്പെക്ടർ  ആണ് ബാബുരാജ് എൻ ആർ .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!