January 30, 2026

മണിയൻകിണറിൽ കാട്ടാന ചരിഞ്ഞു

Share this News

മണിയൻകിണറിൽ കാട്ടാന ചരിഞ്ഞു

വാണിയപാറയിൽ നിന്നും മണിയൻ കിണറിലേക്ക് പോകുന്ന വഴിയോട് ചേർന്ന് ഫെൻസിംഗിന് സമീപത്തായി കാട്ടാന ചെരിഞ്ഞ നിലയിൽ കണ്ടെത്തി . ഫോറസ്റ്റ് മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. തൃശ്ശൂർ പാലക്കാട് ജില്ലാ അതിർത്തി പ്രദേശമാണ്.മണിയൻ കിണർ ഭാഗത്ത് ഏകദേശം 84 ആദിവാസി കുടുംബങ്ങളും മറ്റ് വിഭാഗത്തിൽ പ്പെടുന്ന 50 ൽ അധികം വീട്ടുകരും താമസിക്കുന്ന ഒരു പ്രദേശമാണ് .കുറച്ച് കാലമായി ഇവിടെ ആനശല്യം രൂക്ഷമാവുന്നു എന്ന വ്യാപക പരാതി ജനങ്ങൾക്ക് ഉണ്ട്.  പ്രധാന റോഡിനോട് ചേർന്ന ഫെൻസിംഗിൻ്റെ അടുത്താണ് ആന ചരിഞ്ഞത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!