
വാണിയംപാറ ശ്രീ നാരായണ ഗുരു ഭക്ത സമാജത്തിൻ്റെ നേതൃത്വത്തിൽ ശ്രീ നാരായണഗുരു സമാധി ദിനാചരണം നടത്തി .സമാജം രക്ഷാധികാരി M K സാമിനാഥൻ മുഖ്യകാർമികത്വം വഹിച്ചു. സമാജം സെക്രട്ടറി രാഹുൽ എൻ.സി, പ്രസിഡൻ്റ് M M സത്യൻ, ജോ.സെക്രട്ടറി CM രാജൻ എക്സിക്യൂട്ടീവ് അംഗം KA രാമകൃഷ്ണൻ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഗുരു സമാധി ദിനാചരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടന്നു. എല്ലാ മാസത്തിലും അവസാനത്തെ ഞായറാഴ്ച ശ്രീനാരായണ ഗുരു ഭക്ത സമാജത്തിൻ്റെ ഗുരു പൂജ വർഷങ്ങളായി സമാജ ആസ്ഥാനമന്ദിരത്തിൽ നടത്തുന്നു എല്ലാ വിശ്വാസികൾക്കും ഗുരുപൂജയിൽ പങ്കെടുക്കാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
