
വാണിയമ്പാറ ഇകെഎംയുപി സ്കൂൾ നല്ലപാഠം വൈറ്റ് കെഡറ്റ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പരിശീലനവും ബോധവൽക്കരണവും സ്കൂൾ ഹാളിൽ നടന്നു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വാണിയമ്പാറ എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ.കെ.ബിന്ദു മുഖ്യാതിഥിയായി പങ്കെടുത്തു. 6, 7 ക്ലാസുകളിലെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളായിരുന്നു ക്യാമ്പ് പ്രതിനിധികൾ. വെള്ളാനിക്കര, സെക്കൻ്ററി പാലിയേറ്റീവ് പരിചരണ വിഭാഗം സാമൂഹികാരോഗ്യ കേന്ദ്രം ക്യാമ്പ് നിയന്ത്രിച്ചു.പാലിയേറ്റീവ് പരിചരണ വിഭാഗം വളണ്ടിയർ വി.ബാലരാമൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പി.ടി.എ പ്രസിഡന്റ് എ.ആർ.രമേഷ് , ഹെഡ്മിസ്ട്രസ് പി.അനിത ,നല്ലപാഠം കോഡിനേറ്റർമാരായ പി.റഫീക്, കെ.ജി.സുമിത, സ്റ്റാഫ് സെക്രട്ടറി ഭാവന ആർ.നായർ പ്രസംഗിച്ചു. പ്രതിനിധികളായ വിദ്യാർത്ഥികൾക്ക് വാണിയമ്പാറ എഫ്എച്ച് സി സർട്ടിഫിക്കറ്റ് നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
