
വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്കിലൂടെ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ദുരന്തബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കുന്നതില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് പാണഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ സി അഭിലാഷ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കണക്കുകൾ വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന്റെ വിശ്വാസത തകർത്തിരിക്കുകയാണ്.

കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടം തയ്യാറാക്കിയത് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ആണോ അതോ റവന്യൂ വകുപ്പാണോ എന്നത് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കണമെന്ന് കെ സി അഭിലാഷ് ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.കെപിസിസി അംഗം ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ബാബു തോമസ്, ഷിബു പോൾ,കെ എം പൗലോസ്, റെജി പാണംകുടിയിൽ, ഷൈജു കുര്യൻ, സി എസ് ശ്രീജു, ബാബു പാണംകുടി,എം എ മൊയ്‌ദീൻ കുട്ടി, അനിൽ നാരായണൻ, ഷിബു പീറ്റർ, സജി ആൻഡ്രൂസ്, ഓമാശങ്കർ എന്നിവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
