
പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ ലോക മുളദിനാഘോഷം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ മുളതൈകൾ വിതരണം ചെയ്തുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. കെ എഫ് ആർ ഐ, ഡയറക്ടർ ഡോ.കണ്ണൻ സി എസ് വാര്യർ ചടങ്ങിൽ അദ്ധ്യക്ഷനായി.

മുതിർന്ന ശാസ്ത്രജ്ഞരായ ഡോ.വി.ബി ശ്രീകുമാർ ,ഡോ.ആർ. ജയരാജ്, ഡോ.സിൽജോ ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മുളമേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ, കരകൗശല വിദഗ്ധർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പാലക്കാട് ജില്ലയിലെ എഴക്കാട് മുള വ്യവസായ കോപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങൾക്ക് വേലുപ്പാടം ഫീൽഡ് സ്റ്റേഷനിൽ വച്ച് ഏകദിന പരിശീലവും നടന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
