
പറവട്ടാനി ചൊവ്വക്കാരൻ യോഹന്നാൻ കശ്ശീശ (79 ) അന്തരിച്ചു. 1965 ജൂൺ 13ന് ഹീവ്‌പദ്യാക്ക്നപട്ടം സ്വീകരിച്ചു. 1968 ഒക്ടോബർ 28ന് അഭിവന്ദ്യ ഡോ.മാർ അപ്രേം മെത്രാപ്പോലീത്ത തിരുമേനിയിൽ നിന്ന് ശമ്മാശപ്പട്ടം സ്വീകരിച്ചു. 1989 ഏപ്രിലിൽ കാലം ചെയ്ത പൗലോസ് മാർ പൗലോസ് അപ്പിസ്ക്‌കോപ്പയിൽ നിന്ന് കശ്ശീശ പട്ടം സ്വീകരിച്ചു. മാർ നർസെ പ്രസ്സ് മാനേജർ ആയി സേവനം ചെയ്തു. പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ ഗാനമാലികയിലെ ഏറെ ഗാനങ്ങൾ രചിക്കുകയും അതിനുവേണ്ട സംഗീതം നൽകുകയും ചെയ്തത് ഇദേഹമാണ്. ഓൾ ഇന്ത്യ റേഡിയോയിൽ കൽദായ സുറിയാനി സഭക്കുവേണ്ടി ഏറെ കാലം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്
മാർത്ത് മറിയം വലിയ പള്ളി തൃശ്ശൂർ, മാർ യോഹന്നാൻ മാംദ്ദാനപളളി കിഴക്കേകോട്ട, മാർ അപ്രേം പള്ളി ചേലക്കോട്ടുകര, മാർ മാറി ശ്ലീഹാ പളളി കുരിയിച്ചിറ, മാർ അദ്ദായി ശ്ലീഹാ പള്ളി പറവട്ടാനി, മാർ യോനൻ പള്ളി തിരൂർ, മാർ ഗീവർഗ്ഗീസ് സഹ്‌ദാ പളളി ചേറൂർ, മാർ തോമ ശ്ലീഹാ പള്ളി പട്ടിക്കാട്, മാർ ഔഗിൻ തൂവാന പള്ളി പടിഞ്ഞാറെക്കോട്ട, മാർ തിമോഥെയൂസ് പളളി നെല്ലിക്കുന്ന് തുടങ്ങിയ ഇടവകളിൽ സേവനം അനുഷ്ഠിച്ചു.ഭൗതിക ശരീരം വ്യാഴം രാവിലെ 6 ന് പറവട്ടാനിയിലെ ഭവനത്തിൽ നിന്ന് യാത്ര ആരംഭിച്ച് തൃശ്ശൂർ കിഴക്കേ കോട്ട മാർ യോഹന്നാൻ മാംദ്ദാന പളളിയിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. 7 മണിക്ക് വി. കുർബ്ബാന, 9 മണിക്ക് അനുസ്മരണ യോഗവും തുടർന്ന് 10.30ന് സംസ്കാര ശുശ്രൂഷയുംനടക്കും. അച്ചൻ. പരേതനായ കുരിയപ്പൻ. അമ്മ . പരേതയായ കൊച്ചുമറിയം ഭാര്യ.കൊച്ചുമോൾ ജോൺ. മക്കൾ .യേശുദാസ് സി ജോൺ, ധന്യ സി ജോൺ, ദയാൽ സി ജോൺ. മരുമക്കൾ. ലിൻറാ, ബിൻസി ലൂക്കോസ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
