
നടത്തറ മൂർക്കനിക്കര ദേശ കുമ്മാട്ടിക്കിടെ കോഴിക്കോടൻ ഹൽവ വിൽക്കാൻ വന്ന കച്ചവടക്കാരൻ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കൈതപുഴയിൽ വീട്ടിൽഫൈസൽ (34) നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത് മൂർക്കനിക്കര സെന്ററിലുള്ള ബിൽഡിംങ്ങിലാണ് ഇയാൾ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.3 മണിയോടെ തുടങ്ങിയ ദേശ കുമ്മാട്ടി ഘോഷയാത്ര മൂർക്കനിക്കര സെന്ററിൽ എത്താറായപ്പോൾ കുമ്മാട്ടി കാണാൻ ബിൽഡിംങ്ങിന് മുകളിലേക്ക് കയറിയ സ്ത്രീകളാണ് മൃതു ദേഹം ആദ്യം കണ്ടത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി. ബന്ധുക്കൾ എത്തിയ ശേഷമാണ് മേൽ നടപടികൾ സ്വീകരിച്ചത്. മന്ത്രി കെ രാജൻ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിദ്യാ രാജേഷ്,വൈസ് പ്രസിഡന്റ് അഡ്വ. പി ആർ രജിത് എന്നിവർ സ്ഥലെത്തെത്തി.