
വയനാടിനെ ചേർത്തുപിടിച്ച് കൊണ്ട് പകിട്ട് കുറച്ച് തിരുവോണനാളിൽ നാട് ഓണം ആഘോഷിച്ചു.
പ്രശസ്ത ചിത്രകാരൻ ഒ.സി.മാർട്ടിൻ്റെ നേതൃത്വത്തിൽ വരക്കൂട്ടം കലാകാരന്മാർ വഴിയോര ചിത്രം വരച്ചു ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമോത്സവവേദിയിൽ പ്രശസ്ത സിനിമാ സംവിധായകൻ സിൻ്റോഡേവിസ് വിശിഷ്ടാതിഥിയായി സമ്മാനദാനം നിർവ്വഹിച്ചു. ഗ്രാമകം ചിറ്റിലപ്പിള്ളി, കണ്ണകി വ്യാസ പീഠം എന്നീ കൈകൊട്ടി ടീമുകളുടെ ഓണകളി, പാട്ടുത്സവം, വിനോദമത്സരങ്ങൾ, എന്നിവ സംഘടിപ്പിച്ചു. കോഡിനേറ്റർ N.D ജോസഫ് അദ്ധ്യക്ഷത ചടങ്ങിൽ കൺവീനർ വിനീത ശ്രീനിവാസൻ സ്വാഗതവും, ചെയർമാൻ ശ്രീരാജ്. കെ.എസ് നന്ദിയും പറഞ്ഞു .










പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
