
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം സ്കൂളിൽ ഓണാഘോഷം നടത്തി. വയനാടിനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ പ്രിയ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ജെന്നി ജെയിംസ് സന്ദേശം നൽകുകയും, നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് വെർജിനിയാ ആശംസകൾ അറിയിക്കുകയും ചെയ്യ്തു. മതേതരത്വം ആസ്പദമാക്കി നടത്തിയ ഫാഷൻ ഷോ യും, തിരുവാതിരക്കളി ,ഓണക്കളി ഓണപാട്ട്, കോൽക്കളി,വടംവലി മത്സരം എന്നിവ നടത്തുകയും, കുട്ടികൾക്ക് പായസം നൽകി ഓണത്തിന്റെ സന്തോഷം പങ്കിടുകയും ചെയ്തു.



