January 30, 2026

പീച്ചി ഡാം തുറന്നുണ്ടായ പ്രളയം; ഹൈക്കോടതി വിശദീകരണം തേടി

Share this News
പീച്ചി ഡാം തുറന്നുണ്ടായ പ്രളയം; ഹൈക്കോടതി വിശദീകരണം തേടി

പീച്ചി ഡാം തുറന്നുവിട്ടതിനെത്തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോടും ഉദ്യോഗസ്ഥരോടും വിശദീകരണം ആവശ്യപ്പെട്ടു. ഷട്ടറുകൾ മൂന്ന് ഇഞ്ചിൽനിന്ന് 72 ഇഞ്ച് തുറന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നും പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച വർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് നടപടി.
ജൂൺ 29-നാണ് പീച്ചി ഡാം തുറന്നത്. മൂന്ന് ഇഞ്ച് വീതം നാല് ഷട്ടറുകൾ ആയിരുന്നു. ആദ്യം തുറന്നത്. എന്നാൽ അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത്
72 ഇഞ്ച് ആക്കി ഉയർത്തി. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. പാണഞ്ചേരി, പുത്തൂർ, നടത്തറ, നെന്മണിക്കര, അളഗപ്പനഗർ, കോർപറേഷൻ്റെ വിവിധ ഭാഗങ്ങൾ എന്നി വിടങ്ങളിലായി 43 കോടിയുടെ നാശനഷ്ടവും കണക്കാക്കിയിരുന്നു.
പീച്ചി ഡാം മാനേജ്മെന്റിലെ ഗുരുതരമായ വീഴ്ച മൂലമാണ് വെള്ളപ്പൊക്കമുണ്ടായത് എന്നാരോപിച്ച് കെ.പി.സി.സി. സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, എൽവിൻ തോമസ്, ഗീത ടി.കെ. എന്നിവരാണ് ഹർജി നൽകിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!