January 30, 2026

ശിവഗിരിയിൽ ആഗോള പ്രവാസി സംഗമം 16നും 17നും

Share this News

ലോകമെമ്പാടുമായി ചിന്നിച്ചിതറിക്കിടക്കുന്ന ഗുരുദേവ ഭക്തരുടെ കൂട്ടായ്മയ്ക്കായി ശിവഗിരി മഠത്തിൽ ഒരു പ്രവാസി സംഗമം ഈ മാസം 16, 17 തീയതികളിലായി സംഘടിപ്പിക്കുന്നു. ശിവഗിരി മഠത്തെ സംബന്ധിച്ച് ഇത്തരമൊരു സംഗമം ആദ്യമാണ്. മറ്റു ശ്രീനാരായണീയ പ്രസ്ഥാനങ്ങളും ഇങ്ങനെയൊരു പ്രവാസി സംഗമം സംഘടിപ്പിച്ചതായി ചരിത്രമില്ല. ശ്രീനാരായണ പ്രസ്ഥാന ചരിത്രം ആദ്യമായി ദർശിക്കുന്ന ഈ സംഗമം, കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു കൂടി പറയാം.ചെറുതും വലുതുമായ അസംഖ്യം ഗുരുദേവ പ്രസ്ഥാനങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥാപിതമായിട്ടുണ്ട്. ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗുരുദേവ പ്രസ്ഥാനങ്ങളുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!