January 15, 2025

വേലുപ്പാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സൗഹൃദ ഓണാഘോഷം നടത്തി

Share this News

വേലുപ്പാടം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.  പി.ടി.എ പ്രസിഡന്റ് ഷിജോ  ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കലാപ്രിയ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ്ങ് സെൽ തൃശൂർ ജില്ലാ കോഡിനേറ്റർ പ്രകാശ് ബാബു വിദ്യാർത്ഥികൾക്ക് ഓണക്കോടി വിതരണം ചെയ്തു.  വൈസ് പ്രസിഡന്റ് ബൈജു വാഴക്കാല,  സ്കൂൾ ഹെഡ്മാസ്റ്റർ ജോഫി മഞ്ഞളി, കരിയർ ഗൈഡ്  റോസിലി യു ജി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ബിആർസി കൊടകര  അഞ്ജലി എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ ഓണപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പാൾ കിൻസ് മോൾ ടി സ്വാഗതവും,  സൗഹൃദ കോഡിനേറ്റർ ലിസ ജോസ് നന്ദിയും രേഖപ്പെടുത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!