
വിധവ സംഗമവും ഓണാഘോഷവും നടത്തി.
സബർമതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പൂക്കാവ് ജവഹർ ബാലഭവനിൽ വിധവ സംഗമവും ഓണാഘോഷവും നടത്തി.വിധവകൾക്ക് ഓണാക്കോടി സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ സജിപോൾ മാടശ്ശേരി അധ്യക്ഷത വഹിച്ചു.
മുൻ ഡെപ്യൂട്ടി മേയർ അഡ്വ. സുബി ബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗം എം. യു. മുത്തു, അജന്തകുമാർ, ജോസ് ആലപ്പാട്ട്, രമേഷ് കൃഷ്ണൻ, പുല്ലാട്ട് സരളാദേവി, ഡേവിഡ് കുര്യൻ, ജീൻ ജോസഫ്, രാധാകൃഷ്ണൻ, നിബിൻ ഉണ്ണി, ബാലസുബ്രഹ്മണ്യൻ, സുധ ഉണ്ണി, ജോജു തേക്കാനത്ത്, രാമപ്രസാദ് മാസ്റ്റർ, രഘു, അനീഷ് രവി, രമ രവി, ലതിക എന്നിവർ നേതൃത്വം നൽകി. അംഗൻവാടി ടീച്ചർമാരായ ഗീത വസന്തൻ, വനജകുമാരി പി.എൻ. എന്നിവരെയും ആശവർക്കർമാരായശോഭ ഗിരീഷ്, നീതു ഷിബു, അനിത സുനേഷ് എന്നിവരേയും ട്രസ്റ്റ് ചെയർമാൻ സജിപോൾ മാടശ്ശേരി പൊന്നാട അണിയിച്ച് ഓണക്കോടി നൽകി ആദരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
