
കർഷക സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പർ സുശീല രാജൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് കെ എം പൗലോസ് അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയി കെ.ദേവസി യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം കെ സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.
ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയുക , ക്ഷേമപെൻഷൻ കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുക ,വൈദ്യുതി താരിഫ് തട്ടിപ്പ് അവസാനിപ്പിക്കുക ,
സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുക ,
എം.എൽ.എ കെ. രാജൻ വാക്കുപാലിക്കുക എന്നീആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ്ണ നടത്തിയത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം ലീലാമ്മ ടീച്ചർ, കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ,കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം മിനി വിനോദ്, മുൻ ഡിസിസി ജനറൽ സെക്രട്ടറി അനിൽ നാരായണൻ,നിയോജക മണ്ഡലം പ്രസിഡന്റ് പി എൻ വാസു, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തു മെമ്പർ ഷൈജു കുര്യൻ,മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ബിന്ദു, ബ്ലോക്ക് പ്രസിഡന്റ് മിനിജോ, യൂത്ത് കോൺഗ്രസ് നേതാവ് നിവിൻ ദേവരാജ്, ഐഎൻടിയുസി നേതാവ് ബാബു പാണൻ കൂടി ബിജു എടപ്പാറ, ബി എസ് എഡിസൺ, എ സി മത്തായി, പീച്ചി ബാങ്ക് പ്രസിഡന്റ് തോമസ് കുര്യൻ, മിൽക്ക് സൊസൈറ്റി തോമസ്, ജോജോ ജോർജ്, കെ സി ബേബി കണ്ടത്തിൽ, പിഡി എൽദോസ് ജോസ് മൈ നാട്ടിൽ, എംസി ബാബു, ടിവി ജോൺ, ഓമന ശങ്കർ, ബീന, സാബു കൊച്ചു കുന്നേൽ, ജയ്മോൻ ഫിലിപ്പ്, ജോർജ് പേഴും കാട്ടിൽ, ജോസ് താണിപ്പാടം, ജയപ്രകാശ്, രാജു കാവിയത്ത്,ഷിബു പീറ്റർ, പൗലോസ് തെക്കിനിയത്ത്, കുട്ടിച്ചേട്ടൻ, വിനോദ് തേനം പറമ്പിൽ, അബ്രഹാം, തങ്കായി കുര്യൻ, സതീശൻ പ്ലാശ്ശേരി, കെ സി, മാത്യു, മനു, ഗോപി, ടിവി കുര്യൻ, മത്തായി കണ്ണാറ,തുടങ്ങി ഒട്ടനവധി നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

