
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കെപിസിസിയുടെ ആഹ്വാനപ്രകാരം
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക,
ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവൽക്കണം അവസാനിപ്പിക്കുക,
വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതു വിപണിയിൽ ഇടപെടുക.എന്നീ ആവശ്യങ്ങൾ ആരോപിച്ച് ഒല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒല്ലൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവുംനടത്തി. പ്രതിഷേധയോഗത്തിന് മണ്ണുത്തി മണ്ഡലം എം. യു. മുത്തുഅദ്ധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവു മെമ്പർ കെ സി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു നേതാക്കളായ എൻ എസ് നൗഷാദ് ഭാസ്കരൻ കെ മാധവൻ, ജോണി അരിമ്പൂർ, ബേബി പാലോലിക്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. വി വി ജോബി,എൻ. എം. ചന്ദ്രൻ, പി വി ഹരിദാസ്, സഫിയ നിഷാദ്, സുമേഷ് മുല്ലക്കര, എന്നിവർ നേതൃത്വം നൽക്കി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

