
റോബിൻ ബസ് ഉടമയ്ക്ക് തിരിച്ചടി ; കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ബോർഡ് വെച്ച് സ്റ്റാൻ്റിൽ നിന്നും ആളെ കയറ്റാൻ അനുമതിയില്ലെന്ന് ഹൈക്കോടതി
റോബിൻ ബസ് ഉടമയ്ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. പെർമിറ്റ് ലംഘനത്തിൽ സർക്കാർ നടപടികൾക്കെതിരായ ബസ്സുടമയുടെ ഹർജി കോടതി തള്ളി. റോബിൻ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്ആർടിസിയുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് ബോർഡ് വെച്ച് ആളെ കയറ്റാൻ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി.ഓൾ ഇന്ത്യ പെർമിറ്റ് നിയമങ്ങൾ പ്രകാരം കോൺട്രാക്‌ട് ബോർഡ് വെച്ച് സർവ്വീസ് നടത്താനും ആളുകളെ കയറ്റാനും അവകാശമുണ്ടെന്നാണ് ബസ് ഉടമ ഉന്നയിച്ചത്. എന്നാൽ ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം.വി.ഡിയും സർക്കാരും ബസിന് പിഴ ചുമത്തുകയും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരെയാണ് ബസ് ഉടമ കോടതിയെ സമീപിച്ചത്. ഇവർക്ക് പുറമെ കെ.എസ്.ആർ.ടി.സിയും ബസിനെതിരെ കോടതിയെ സമീപിചിരുന്നു.
റോബിൻ ബസ് വിഷയം അപ്ഡേഷൻ ചെയ്ത വാർത്ത
പാണഞ്ചേരിയിൽ റോബിൻ ബസ് എത്തിയപ്പോൾ
https://youtu.be/8FDHr-z7Mw4?si=76kmwZJQ5oazDMGU
ഈ വിഷയത്തിനെ കുറിച്ച് ചർച്ച ചെയ്തത് ബിജു പവിത്രയ്ക്ക് ഒപ്പം രാഹുൽ വാണിയപാറ
https://youtu.be/gYNPbrJ5FHc?si=LtfmtgNoyAC5koUN
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr



