
വാണിയംപാറയിൽ പവർ ഗ്രിഡ് NH 544 സർവ്വീസ് റോഡിൽ കേബിൾ ഇടുന്നതിന് താഴ്ത്തിയതിൽ ടാങ്കർ ലോറി താഴ്ന്നു
29.09.2021

പവർ ഗ്രിഡ് പണികൾ സർവ്വീസ് റോഡ് വഴി പണിത ഭാഗങ്ങളിൽ വേണ്ട വിധത്തിൽ ഉറപ്പിച്ച് ടാറിംഗ് ചെയ്യാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് ഈ ഭാഗത്തെ വീട്ടുകാർക്ക് കാറുകൾ പോലും കൊണ്ടുപോവാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉടൻ ടാറിംഗ് ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ ഈ ദുരവസ്ഥ തുടരും എന്ന് നാട്ടുകാർ പറഞ്ഞു.
വാണിയംപാറയ്ക്കും കൊമ്പയ്ക്കും ഇടയിൽ SN നഗറിലാണ് സംഭവം ഇന്ന് പുലർച്ചെ റോഡിനോട് ചേർത്ത് നിർത്തിയ എറണാകുളത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ഫ്ലെവുഡ് പശ കയറ്റി പോകുന്ന ടാങ്കറാണ് താഴ്ന്നത്





പ്രാദേശിക വാർത്തകൾക്ക് Join ചെയ്യുക👇