
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക റവന്യൂ മന്ത്രി കെ രാജന് കൈമാറി
ആൽപ്പാറ റോസ് ഗാർഡൻ റെസിഡൻഷ്യൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ ‘ വയനാടിനൊരു കൈത്താങ്ങ് ‘ നു വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റവന്യൂ മന്ത്രി കെ രാജന് കൈമാറി. അസോസിയേഷൻ മെമ്പർ ജോഷ്വാ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി NG വിനേഷ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് TJ വർഗീസ് ആദ്യഷത വഹിച്ചു. പ്രസിഡന്റ് EV പൗലോസ് ട്രഷറർ ഗ്രേസി ജോഷ്വാ എന്നിവർ ചേർന്ന് മന്ത്രിക്ക് ചെക്ക് കൈമാറി. പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച സെക്രട്ടറി NG വിനേഷ്. ട്രഷറർ ഗ്രേസി ജോഷ്വാ എന്നിവരെ അസോസിയേഷനുവേണ്ടി മന്ത്രി ആദരിച്ചു.
ചടങ്ങിൽ ബിജി ജോയ് നന്ദി പറഞ്ഞു.
ജോയിന്റ് സെക്രട്ടറി തിലകൻ VB. സനിൽകുമാർ. ഹമീദ് kH. വിൽസി ജെയ്സൺ. ആനിസ് ഷാജു എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNrg


