പൂർണ്ണമായും തകർന്ന തെക്കുംപാടം – മൈലാട്ടുംപാറ റോഡിലെ കുഴികൾ അടച്ച് റോഡിന്റെ ശോചനീയ അവസ്ഥ ഏത്രയും പെട്ടന്ന് പരിഹരിക്കണം എന്നാവശ്യപ്പെട്ട് മൈലാട്ടുംപാറ വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
പിച്ചി ഡാമിന്റെ അടിവാരത്തെക്ക് എത്തുന്ന പാണഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പ്രധാനപെട്ട റോഡാണ് തെക്കുംപാടം – മൈലാട്ടുംപാറ റോഡ്.റോഡിന്റെ പല ഭാഗത്തും വലിയ കുഴികളാണ് ഓട്ടോ വിളിച്ചാൽ പോലും വരാത്ത അവസ്ഥയിലാണ്.
വാഹനങ്ങൾ ഓടുബോൾ റോഡിലെ കുഴികളിൽ നിന്നുള്ള ചെളിവെള്ളം തെറിക്കുന്നതിനാൽ വിദ്യാർഥികൾക്കും കാൽനട യാത്രക്കാർക്കും നടന്ന് പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്
പ്രാധനമന്ത്രി ഗ്രാമീണ പദ്ധതി പ്രകാരം പുനർ നിർമിച്ച് കൊണ്ടിരിക്കുന്ന റോഡാണ് തെക്കും പാടം – മൈലാട്ടുംപാറ റോഡ്
പഞ്ചായത്ത് അംഗങ്ങൾ പരാതി നൽകിയതിനെ തുടർന്നാണ് വളരെ വേഗത്തിൽ പുരോഗമിച്ച് കൊണ്ടിരുന്ന റോഡ് പണിനിലച്ചത് എന്നും മഴക്കാലമായതിനാൽ ചെറിയ വർക്കുകൾ മാത്രമാണ് നടക്കുന്നത്
റോഡിൽ ഉണ്ടായിട്ടുള്ള വലിയ കുഴികൾ നികത്തുന്നതിന് വാർഡ് മെമ്പർമാരോ പഞ്ചായത്തോ ഇടപെടുന്നില്ല എന്നും ആരോപിക്കുന്നു. കല്ലിടുക്ക് മുതൽ റോഡ് തകർന്നതിനാൽ മൈലാട്ടുംപാറ വാർഡിലെ ജനങ്ങളാണ് ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് റോഡ് നിർമാണം പൂർത്തിയാക്കുന്നത് വരെ റോഡിൽ കൂടി ജനങ്ങൾക്ക് സുഗമമായി യാത്ര ചെയാൻ സാധിക്കണമെന്നും പ്രധാനപെട്ട കുഴികളെല്ലാം ക്വാറി വെയിസ്റ്റ് ഇട്ട് നികത്തുകയോ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യ ആക്കണം എന്ന് ആവശ്യപെട്ടുകൊണ്ട്
മൈലാട്ടുംപാറ വാർഡ് കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസ്
ഷിബു പോൾ, ഏല്യാസ് മടേക്കൽ, ബേബി മടത്തും പാറ, മാത്യൂസ് മുട്ടത്ത് കാട്ടിൽ തുടങ്ങിയവരാണ് വാർഡ് കോൺഗ്രസ് കമ്മറ്റിക്ക് വേണ്ടി നിവേദനം നൽകിയത്